Posts

ഒരു ചിത്രം...പല ഓർമ്മകൾ

Image
 1.2 മില്യൺ എന്ന് പറഞ്ഞാൽ ശരിക്ക് എത്രയാ? 12 ലക്ഷം? 12 ലക്ഷം പുസ്‌തകങ്ങളുമായി ഒരു കൂറ്റൻ വെണ്ണക്കൽ കൊട്ടാരം .....ചിത്രം കണ്ടപ്പോൾ ഞെട്ടിപ്പോയീ.  ചൈനയിൽ ആണത്രെ!! (അത് നന്നായി ലെ?) ചുമർ നിറയെ പുസ്‌തകം ..ചുമരിലേക്ക് എത്താൻ  ഗോവണി...ഒരു കൂറ്റൻ വായനശാല!!! ഇത്ര അധികം പുസ്‌തകങ്ങൾ കണ്ടാൽ എനിക്ക് ഭ്രാന്തു പിടിക്കും തോന്നുന്നു... അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി ആദ്യം ചെന്ന വായശാല ഇപ്പോഴും ഓർമയിൽ പൊടിമണം വിടർത്തി നിൽക്കുയാണ്. അന്ന് മുതൽ ഞാൻ കണ്ട വായശാലകൾക്കൊക്കെ ആ പൊടിമണം ഉണ്ടെന്ന് തോന്നുന്നു. താരതമ്യേന ഇരുണ്ട മുറി, ഇടുങ്ങിയ ഇടനാഴി ...ഇടനാഴിയിൽ തിങ്ങി നിൽക്കുന്ന നിശ്വാസങ്ങൾ, നെടുവീർപ്പുകൾ, നിശ്ശബ്ദത, അടക്കിപ്പിടിച്ച സംസാരം, ചിരി...ഇങ്ങന്യൊക്കെയല്ലേ നമ്മുടെ വായശാലകൾ... ആയിരൊത്തൊന്നു രാവുകളും, പഞ്ചതന്ത്ര കഥകളേയും  തെന്നാലിരാമനെയും വിക്രമാദിത്യനെയും കുഞ്ഞുണ്ണി മാഷെയും, ബീർബൽ നെയും ഒക്കെ മറികടന്നു ടോട്ടോച്ചാൻലേക്കും, എം ടി യിലേക്കും, മുകുന്ദനിലേക്കും മാധവിക്കുട്ടിയിലേക്കും ഒക്കെ വളർന്നപ്പോഴും ആ പൊടിമണം കൂടെയുണ്ടായിരുന്നു. പിന്നീട്,  കോളേജ് വിദ്യാഭ്യാസത്തി...

നാരങ്ങാ മിഠായി

ചേട്ടന് വയറിളകാൻ മരുന്ന് കൊടുത്തിട്ടുണ്ട്. മൂപ്പർ കക്കൂസിലേക്ക് ഓടുമ്പോ പിന്നാലെ വല്യമ്മയും ഓടുന്നുണ്ട്. എനിക്ക് ഇന്നലെ കിട്ടിയതിന്റെ ബാക്കി എന്ന വണ്ണം തല്ലും ചീത്തയും 'അമ്മ, മുത്തശ്ശി വല്യച്ഛൻ അങ്ങനെ എല്ലാവരിൽ നിന്നും മാറി മാറി കിട്ടുന്നുണ്ട്.  ഒരു നാരങ്ങാമിഠായിയിലാണ് അന്ന്  പൊതിരെ കിട്ടിയ തല്ലിന്റെ  തുടക്കം എന്ന് തന്നെ പറയട്ടെ... കുട്ടികൾ ആയിരുന്ന ഞാനും ചേട്ടനും ചേച്ചിയുമൊക്കെ  മേശവലിപ്പിൽ നിന്നോ വല്യച്ഛന്റെ ഷർട്ട് ന്റെ പോക്കറ്റിൽ  നിന്നോ അല്ലെങ്കിൽ എവിടെയെങ്കിലും അലക്ഷ്യമായി വെച്ചിരിക്കുന്ന  ചില്ലറപൈസ കൊണ്ടോ ഇതൊന്നും അല്ലെങ്കിൽ മുത്തശ്ശിയുടെ വെറ്റിലപ്പെട്ടിയിൽ നിന്നോ ചില്ലറ എടുത്ത് പടിഞ്ഞാറേ ഭാഗത്തുള്ള രാമൻ പിള്ള അപ്പൂപ്പന്റെ കടയിൽ നിന്ന് മിഠായി വാങ്ങൽ സാധാരണമായിരുന്നു. ഇന്നത്തെ പോലെ വര്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളല്ല. ഓറഞ്ചും മഞ്ഞയും കലർന്ന നാരങ്ങാ മിഠായി, വെള്ളനിറത്തിലുള്ള ഗ്യാസ് മിഠായി, വെള്ളച്ചോക്കുപോലെയുള്ള സിഗരറ്റ് മിഠായി, ഉള്ളിൽ തേൻ നിറച്ച തേൻമിഠായി ഇതിന്റെയൊക്കെ നടുവിൽ രാജാവിനെപ്പോലെ കടും പച്ച വര്ണക്കടലാസ്സിൽ പൊതിഞ്ഞ parry's മിഠായി......

ഇട്ടൂലി

പച്ച ഹാഫ് പാവാടയും ഷർട്ടും ധരിച്ച് മുടി രണ്ടായി പകുത്ത് മെടഞ്ഞിട്ട് റിബ്ബൺ കെട്ടി ലേഡി ബേർഡ് സൈക്കി്‌ളിൽ ഗമയിൽ സ്കൂളിൽ പോയ കാലം...സർക്കാർ വക ഗേൾസ് ഹൈസ്കൂളിലെ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് എന്ന പട്ടം കൂടിയുള്ളതായിരുന്നു ഞങ്ങളുടെ ബാച്ച്. വളരെ കുറച്ചു കുട്ടികൾ മാത്രം ഉള്ള ഇംഗ്ലീഷ് മീഡിയം ബാച്ചിനെ അസൂയയോടെ നോക്കിയിരുന്ന മറ്റുകുട്ടികൾ..അ്‌ധ്യാപകരുടെ പ്രത്യേക വാത്സല്യവും സ്നേഹവും ലഭിച്ചിരുന്ന ബാച്ച്..അതെല്ലാംകൂടികണ്ടു അഹങ്കാരം തലയിൽ കേറിയ ഞങ്ങൾ.. മഴക്കാലത്തു ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയാതെ വെള്ളം കെട്ടി നിക്കുമ്പോൾ ഉച്ചയൂൺസമയത്ത് നേരം കൊല്ലുന്നതിന്  ക്ലാസ് റൂമിനുള്ളിൽ കളിയ്ക്കാൻ പാകത്തിന് ഞങ്ങൾ സ്വന്തമായി കണ്ടുപിടിച്ചതും അല്ലാത്തതുമായ ധാരാളം കളികൾ.. അതിലൊന്നാണ് ഇട്ടൂലി.. എന്തെങ്കിലും ഒരു ചെറിയ സാധനം (മിക്കവാറും സേഫ്റ്റിപിന്നോ  ഹെയർപിന്നോ ആയിരിക്കും) ഒരാൾ ഒളിപ്പിച്ചു വെക്കും.ഒളിപ്പിക്കുമ്പോൾ മറ്റുള്ളവർ കണ്ണപൊത്തിപ്പിടിക്കണം. ഒളിപ്പിക്കുന്നയാൾ റെഡി എന്ന്‌ പറയുമ്പോഴെ കണ്ണ് തുറക്കാവൂ. എന്നിട്ട്  ആ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാധനം തെരഞ്ഞു കണ്ടുപിടിക്കണം. സാധനത്തിന്റെ അടുത്ത എത്ത...

ഇഡിലിക്കുട്ടി

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ  നൂലപ്പം  പോലെ ഇരുന്ന എന്നെ ഇഡ്ഡലിക്കുട്ടി എന്ന് വിളിക്കാൻ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളു. വല്യച്ചനും വല്യമ്മയും മുത്തശ്ശിയും ചേച്ചിയമ്മയും അമ്മയും ചേച്ചിയും ചേട്ടനും പിന്നെ വിരലിൽ എണ്ണാവുന്ന വാല്യക്കാരും അടങ്ങുന്ന ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ജനിച്ചു വീണ ഞാൻ. അടുക്കളയിൽ എന്ത് ഉണ്ടാക്കിയാലും ഈ പറഞ്ഞ വയറുകളെ ഒക്കെ പൂജിക്കണം . പണ്ടൊക്കെ അതായത് ഞാനും ചേച്ചിയും ചേട്ടനും ജനിക്കുന്നതിനും മുൻപേ കാലത്തു പത്തു മണിക്ക് കഞ്ഞി കുടിക്കുന്ന പതിവ് മാത്രമേ അവിടെ ഉണ്ടാരിയുന്നുള്ളു. ഞങ്ങൾ കുട്ടികൾക്കുവേണ്ടി തിരുത്തപ്പെട്ട ഒരു ചിട്ടയായിരുന്നു അത്രേ  ഈ കാലത്തെയുള്ള പലഹാരം വെപ്പ്. . കഞ്ഞി കുടിക്കാനും ചോറുണ്ണാനും ഒക്കെ പൊതുവെ മടിയായിരുന്നു ഞങ്ങൾക്ക് വേണ്ടി മാത്രം introduce ചെയ്തതാണ് "ബ്രേക്കപ്പാസ്റ്". (എത്ര പഠിപ്പിച്ചാലും മുത്തശ്ശിക്ക് അത് അങ്ങനെയേ പറയാൻ പറ്റൂ.) കാലത്തു  കുളിച്ചു റെഡിആയിവന്നാൽ പൊടിയും കൂട്ടി ഇഡലി. (ചട്ടിണി ഉണ്ടെങ്കിൽ അന്ന് പുറത്തു നിന്ന് ആരേലും വന്നിട്ടുണ്ടാവും. ചിലപ്പോൾ ചുട്ട അരച്ച ചമ്മന്തി കാണും ...അതായത് നാളികേരം കേടായെ...

റേസിസ്ററ് ആയ ഞാൻ

സാമാന്യം ഉരുണ്ട പ്രകൃതക്കാരിയായ എന്നെ ആരെങ്കിലും ഗ്രൂപ്പ് ഡാൻസ് ന്  കൂട്ട്വോ ? പൊക്കോം ഇല്ല  തടിയും ഇണ്ട് . ഇതിലൊക്കെ ഉപരി ഡാൻസ് കളിക്കാനും 'റിയില്ല. ക്‌ളാസ്സ്‌ലെ സുന്ദരിമാരെല്ലാം ചേർന്ന് "രാമായണക്കാറ്റെ" പാട്ടു വെച്ച് ഗ്രൂപ്പ് ഡാൻസ് പ്രാക്ടീസ് ചെയ്യാണ് . ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള ഡാൻസ് ആണ്. ആഗ്രഹം  പ്രകടിപ്പിക്കാൻ പോലും ധൈര്യം തോന്നാതെ റിഹേഴ്സൽ നടക്കുന്ന പരിസരത്തു  ചുറ്റിപ്പറ്റി ഞാൻ നടന്നു. അങ്ങനെ തട്ടിൽ കേറേണ്ട സമയം അടുത്തുവരുന്ന ഒരു ദിവസം പെട്ടന്ന് ഞാൻ ഒരു സന്തോഷവാർത്തമാനം കേൾക്കുന്നു. 4  പെൺകുട്ടികൾ വേണ്ടതിൽ നാലാമത്തത്തിനെ  അവളുടെ അപ്പനും അമ്മേം സമ്മതിക്കാത്തതിനാൽ പിന്മാറി. ഒരാളുടെ കുറവുണ്ട്.  ആളെ കിട്ടാതെ വേവലാതിപ്പെട്ടു നടക്കുന്ന ടീം അംഗങ്ങൾ . എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയെന്ന്  പറയാനില്ലലോ..മഹാമനസ്കയെപോലെ ഞാൻ അവരോട് പറഞ്ഞു, പകരക്കാരിയാവാൻ വിരോധം ഇല്ല". ടീം അംഗങ്ങൾക്ക് ഒരാളെ കിട്ടിയ സന്തോഷം, എനിക്ക് ഡാൻസ് കളിക്കാൻ ചുളുവിൽ അവസരം കിട്ടിയതിന്റെ സന്തോഷം. അങ്ങനെ ഞാനും രംഗത്തേക്കിറങ്ങി. പൊക്കം അ...

ആദിപാപം

ഈ കഥയിലെ നായകൻ  ഇപ്പോൾ  എവിടെയാണെന്ന്  എനിക്ക് അറിയില്ല. പക്ഷെ, അവൻ ഇപ്പോൾ  വില്ലൻ ആണെങ്കിൽ അവനെ വില്ലൻ ആക്കിയത് ഞാൻ ആണെന്ന് എനിക്കുറപ്പാണ്. എട്ടു വയസ്സുള്ള ഞാനും ഏതാണ്ട് സമപ്രായക്കാരനായ വില്ലനും അല്ല നായകനും ...ഞങ്ങൾ അന്നത്തെ സാമാന്യം തരക്കേടില്ലാത്ത ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാംക്ലാസ്സിൽ പഠിക്കുന്ന കാലം...സ്കൂളിന്റെ തൊട്ടു പിന്നിലാണ് പ്രിൻസിപ്പാളിന്റെ വീട്...അവിടെ ഒരു മാതളനാരങ്ങയുടെ മരമുണ്ട്. ഞങ്ങളുടെ ക്ലാസ്സിന്റെ നേരെ പിന്നിലായിട്ടാണ്അതിന്റെ സ്ഥാനം. അതിലിങ്ങനെ  മാതളനാരങ്ങ പഴുത്തു  തുടുത്തു  കിടക്കണത് പലതവണ കണ്ടു സഹിക്കാൻ ആവാതെ ഞാൻ, ഒരെണ്ണം എങ്കിലും എങ്ങനേലും തിണ്ണണം എന്ന് തീരുമാനിക്കുന്നു.പക്ഷെ തന്നെ ചെന്ന് പൊട്ടിച്ചു തിന്നാൻ എന്റെ സ്വതസിദ്ധമായ ധൈര്യം അനുവദിക്കുന്നുമില്ല.... ഒരു കൂട്ടുകാരിയോട് ആഗ്രഹം അറിയിച്ചപ്പോൾ  ഉടൻ ഉപദേശവും കിട്ടി, "നീ അവനോട് പറ, അവൻ എന്തായാലും ചെയ്യും  ".  ടിയാൻ പഠിക്കാൻ ഉഴപ്പാണ് എന്നൊരൊറ്റ  കുഴപ്പമേ അന്ന് ഉണ്ടായി രുന്നുള്ളു. മാതളനാരകം മാത്ര...