ഒരു ചിത്രം...പല ഓർമ്മകൾ
1.2 മില്യൺ എന്ന് പറഞ്ഞാൽ ശരിക്ക് എത്രയാ? 12 ലക്ഷം?
12 ലക്ഷം പുസ്‌തകങ്ങളുമായി ഒരു കൂറ്റൻ വെണ്ണക്കൽ കൊട്ടാരം .....ചിത്രം കണ്ടപ്പോൾ ഞെട്ടിപ്പോയീ. ചൈനയിൽ ആണത്രെ!! (അത് നന്നായി ലെ?)
ചുമർ നിറയെ പുസ്‌തകം ..ചുമരിലേക്ക് എത്താൻ ഗോവണി...ഒരു കൂറ്റൻ വായനശാല!!!
ഇത്ര അധികം പുസ്‌തകങ്ങൾ കണ്ടാൽ എനിക്ക് ഭ്രാന്തു പിടിക്കും തോന്നുന്നു...
അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി ആദ്യം ചെന്ന വായശാല ഇപ്പോഴും ഓർമയിൽ പൊടിമണം വിടർത്തി നിൽക്കുയാണ്.
അന്ന് മുതൽ ഞാൻ കണ്ട വായശാലകൾക്കൊക്കെ ആ പൊടിമണം ഉണ്ടെന്ന് തോന്നുന്നു. താരതമ്യേന ഇരുണ്ട മുറി, ഇടുങ്ങിയ ഇടനാഴി ...ഇടനാഴിയിൽ തിങ്ങി നിൽക്കുന്ന നിശ്വാസങ്ങൾ, നെടുവീർപ്പുകൾ, നിശ്ശബ്ദത, അടക്കിപ്പിടിച്ച സംസാരം, ചിരി...ഇങ്ങന്യൊക്കെയല്ലേ നമ്മുടെ വായശാലകൾ...
ആയിരൊത്തൊന്നു രാവുകളും, പഞ്ചതന്ത്ര കഥകളേയും തെന്നാലിരാമനെയും വിക്രമാദിത്യനെയും കുഞ്ഞുണ്ണി മാഷെയും, ബീർബൽ നെയും ഒക്കെ മറികടന്നു ടോട്ടോച്ചാൻലേക്കും, എം ടി യിലേക്കും, മുകുന്ദനിലേക്കും മാധവിക്കുട്ടിയിലേക്കും ഒക്കെ വളർന്നപ്പോഴും ആ പൊടിമണം കൂടെയുണ്ടായിരുന്നു.
പിന്നീട്, കോളേജ് വിദ്യാഭ്യാസത്തിനിടയിൽ മത്സരിച്ചു വായിച്ച കാഫ്‌ക, ആനന്ദ്, ദസ്തേവിസ്കി, ജിബ്രാൻ, വിജയൻ മാഷ് .... പരീക്ഷച്ചൂടിൽ വായിച്ച തള്ളിയ നിയമപുസ്‌തകങ്ങളിലേക്കും പടർന്ന പൊടിമണം...
കോളേജ് ലൈബ്രറിയിൽ ഒരിക്കലും കാണാത്ത മുഖങ്ങളെ ക്ഷണിച്ച പ്രണയം, ഓർക്കാപ്പുറത് പുസ്‌തകങ്ങളുടെ നടുവിൽ വെച്ച് കിട്ടിയോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ആദ്യത്തെ ഉമ്മ......ഇതിനൊക്കെ ഒടുവിൽ പുസ്‌തകങ്ങൾ മാത്രം കൂട്ടായ കുറേ കാലം...പൊടിമണമുള്ള പുസ്‌തകം, ഇരുണ്ട മുറിയിൽ പുസ്‌തകത്തിലേക്ക് മാത്രം ലക്ഷ്യം വെച്ച് ടേബിൾ ലാമ്പിന്റെ മഞ്ഞവെളിച്ചം, സ്വപ്നം കാണുവാൻ വേണ്ടി മാത്രം ഉറങ്ങിയ രാത്രികൾ...
പറഞ്ഞുപറഞ്ഞു കാടുകയറി...ഇതൊന്നും അല്ല പറയാൻ വന്നത്..പറയാൻ വന്നത് എന്താണെന്ന് മറന്നുംപോയീ ....ഈ ചിത്രം കണ്ടു ഞെട്ടി മറന്നുപോയതാണെന്ന് തോന്നുന്നു ...

Comments
Post a Comment