റേസിസ്ററ് ആയ ഞാൻ
സാമാന്യം ഉരുണ്ട പ്രകൃതക്കാരിയായ എന്നെ ആരെങ്കിലും ഗ്രൂപ്പ് ഡാൻസ് ന് കൂട്ട്വോ ? പൊക്കോം ഇല്ല തടിയും ഇണ്ട് . ഇതിലൊക്കെ ഉപരി ഡാൻസ് കളിക്കാനും 'റിയില്ല. ക്‌ളാസ്സ്‌ലെ സുന്ദരിമാരെല്ലാം ചേർന്ന് "രാമായണക്കാറ്റെ" പാട്ടു വെച്ച് ഗ്രൂപ്പ് ഡാൻസ് പ്രാക്ടീസ് ചെയ്യാണ് . ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള ഡാൻസ് ആണ്. ആഗ്രഹം പ്രകടിപ്പിക്കാൻ പോലും ധൈര്യം തോന്നാതെ റിഹേഴ്സൽ നടക്കുന്ന പരിസരത്തു ചുറ്റിപ്പറ്റി ഞാൻ നടന്നു. അങ്ങനെ തട്ടിൽ കേറേണ്ട സമയം അടുത്തുവരുന്ന ഒരു ദിവസം പെട്ടന്ന് ഞാൻ ഒരു സന്തോഷവാർത്തമാനം കേൾക്കുന്നു.
4 പെൺകുട്ടികൾ വേണ്ടതിൽ നാലാമത്തത്തിനെ അവളുടെ അപ്പനും അമ്മേം സമ്മതിക്കാത്തതിനാൽ പിന്മാറി. ഒരാളുടെ കുറവുണ്ട്. ആളെ കിട്ടാതെ വേവലാതിപ്പെട്ടു നടക്കുന്ന ടീം അംഗങ്ങൾ . എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയെന്ന് പറയാനില്ലലോ..മഹാമനസ്കയെപോലെ ഞാൻ അവരോട് പറഞ്ഞു, പകരക്കാരിയാവാൻ വിരോധം ഇല്ല". ടീം അംഗങ്ങൾക്ക് ഒരാളെ കിട്ടിയ സന്തോഷം, എനിക്ക് ഡാൻസ് കളിക്കാൻ ചുളുവിൽ അവസരം കിട്ടിയതിന്റെ സന്തോഷം. അങ്ങനെ ഞാനും രംഗത്തേക്കിറങ്ങി. പൊക്കം അനുസരിച്ചാണ് നിക്കണ്ട സ്ഥാനവും ജോഡിയും. ഒരാൾ പിന്മാറിയപ്പോൾ പിന്നെയും ഒന്ന് rearrange ചെയ്യേണ്ടി വന്നു.അങ്ങനെവന്നപ്പോൾ എന്റെ ജോഡി ഒരു കറുത്തുമെലിഞ്ഞ ചെക്കനായി. ഈ അവസരത്തിലാണ് ആദ്യമായും അവസാനമായും എന്നിലെ റേയ്സിസ്റ് പുറത്തു ചാടിയത്.
ഏഴാം ക്‌ളാസ്സ്‌കാരിയായ എനിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. എന്നിലെ സുന്ദരി പ്രതികരിക്കാൻ വെമ്പി നിന്നു. പറയാനും വയ്യ പറയാതിരിക്കാനും വയ്യ. സ്റ്റേജിൽ ഇവന്റെ ഒപ്പം ഡാൻസ് കളിക്കുന്നത് ചിന്തിക്കാനും വയ്യ. പിന്നെ എനിക്ക് ക്ഷീണമായി, കാലുവേദനയായി, ഡാൻസ് കളിക്കാൻ വയ്യാതെയായി....എന്നിട്ടൊന്നും എന്നെ വിടുന്ന ലക്ഷണം കാണാൻ ഇല്ല. എന്റെ പെരുമാറ്റത്തിലെ പന്തികേട് കണ്ട് ടീമിൽ ഒരാൾ എന്നെ മാറ്റി നിർത്തി ചോദിച്ചു, "എന്താ നിന്റെ പ്രശ്നം?" പിന്നെയൊന്നും നോക്കീല, വിങ്ങി വിങ്ങി ആണെങ്കിലും ഞാൻ പറഞ്ഞു "എനിക്ക് അവന്റെ pair ആവാൻ പറ്റില്ല. അവൻ കറുത്തിട്ടാ, എനിക്ക് ചേരില്ല". ഇത് കേൾക്കേണ്ട താമസം അവൾ അതങ്ങു അന്നൗൺസും ചെയ്തു.
ഇത് കേട്ടതും ടിയാൻ ഓടി വന്നു എന്നോടൊരു ചോദ്യം, "നിന്നെ കെട്ടാനൊന്ന്വല്ലലോ ഗ്രൂപ്പ് ഡാൻസ് കളിക്കാൻ അല്ലെ...പിന്നെ നിന്നെപ്പോലെ ഒരു തടിച്ചീടെ ജോഡിയാവാൻ എനിക്കും താൽപറയാം ഇണ്ടായിട്ടല്ല. ഇനി എനിക്ക് സൗകര്യം ഇല്ല." ഈ പ്രശ്നം കാരണം ഡാൻസ് തന്നെ ഇല്ലാതെ ആവും എന്നുറപ്പായപ്പോൾ ക്ലാസ് ടീച്ചർ ഇടപെട്ടു. പ്രശനങ്ങൾ ഒക്കെ സോൾവ് ആയെങ്കിലും ഞങ്ങൾ തന്നെ ജോഡി ആയെങ്കിലും പിന്നെ അവൻ എന്നോട് മിണ്ടിയിട്ടില്ല എന്ന് മാത്രല്ല എന്നെയൊന്നു നോക്കുകപോലും ചെയ്തിട്ടില്ല.
പിന്നീട് വല്ലാതെ കുറ്റബോധം തോന്നിയ ഒരു സംഭവം ആയിരുന്നു അത്. ഒരു സോറി പറയാൻ പോലും അവൻ കൂട്ടാക്കിയില്ല. എനിക്ക് മുൻപിൽ കേറി ചെന്ന് പറയാനും പറ്റിയില്ല. പക്ഷെ അന്നുമുതൽ എന്റെ ഉള്ളിലെ റേയ്സിസ്റ് ഇല്ലാതെ ആയി..
എന്നാലും എന്റെ പ്രിയകൂട്ടുകാരാ എന്നോട് നീ ക്ഷമിച്ചു കാണുവല്ലോ..നീ ഈ സംഭവം പണ്ടേ മറന്നു കാണുവല്ലോ...എനിക്ക് മറക്കാൻ സാധിക്കില്ലെങ്കിലും...

Comments
Post a Comment