നാരങ്ങാ മിഠായി
ചേട്ടന് വയറിളകാൻ മരുന്ന് കൊടുത്തിട്ടുണ്ട്. മൂപ്പർ കക്കൂസിലേക്ക് ഓടുമ്പോ പിന്നാലെ വല്യമ്മയും ഓടുന്നുണ്ട്. എനിക്ക് ഇന്നലെ കിട്ടിയതിന്റെ ബാക്കി എന്ന വണ്ണം തല്ലും ചീത്തയും 'അമ്മ, മുത്തശ്ശി വല്യച്ഛൻ അങ്ങനെ എല്ലാവരിൽ നിന്നും മാറി മാറി കിട്ടുന്നുണ്ട്. ഒരു നാരങ്ങാമിഠായിയിലാണ് അന്ന് പൊതിരെ കിട്ടിയ തല്ലിന്റെ തുടക്കം എന്ന് തന്നെ പറയട്ടെ... കുട്ടികൾ ആയിരുന്ന ഞാനും ചേട്ടനും ചേച്ചിയുമൊക്കെ മേശവലിപ്പിൽ നിന്നോ വല്യച്ഛന്റെ ഷർട്ട് ന്റെ പോക്കറ്റിൽ നിന്നോ അല്ലെങ്കിൽ എവിടെയെങ്കിലും അലക്ഷ്യമായി വെച്ചിരിക്കുന്ന ചില്ലറപൈസ കൊണ്ടോ ഇതൊന്നും അല്ലെങ്കിൽ മുത്തശ്ശിയുടെ വെറ്റിലപ്പെട്ടിയിൽ നിന്നോ ചില്ലറ എടുത്ത് പടിഞ്ഞാറേ ഭാഗത്തുള്ള രാമൻ പിള്ള അപ്പൂപ്പന്റെ കടയിൽ നിന്ന് മിഠായി വാങ്ങൽ സാധാരണമായിരുന്നു. ഇന്നത്തെ പോലെ വര്ണക്കടലാസിൽ പൊതിഞ്ഞ മിഠായികളല്ല. ഓറഞ്ചും മഞ്ഞയും കലർന്ന നാരങ്ങാ മിഠായി, വെള്ളനിറത്തിലുള്ള ഗ്യാസ് മിഠായി, വെള്ളച്ചോക്കുപോലെയുള്ള സിഗരറ്റ് മിഠായി, ഉള്ളിൽ തേൻ നിറച്ച തേൻമിഠായി ഇതിന്റെയൊക്കെ നടുവിൽ രാജാവിനെപ്പോലെ കടും പച്ച വര്ണക്കടലാസ്സിൽ പൊതിഞ്ഞ parry's മിഠായി......