ആദിപാപം
ഈ കഥയിലെ നായകൻ ഇപ്പോൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. പക്ഷെ, അവൻ ഇപ്പോൾ വില്ലൻ ആണെങ്കിൽ അവനെ വില്ലൻ ആക്കിയത് ഞാൻ ആണെന്ന് എനിക്കുറപ്പാണ്.
ഞാനും കൂട്ടുകാരിയും "ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമനാരായണ" എന്ന ഭാവത്തിൽ ഇരുന്നു. സാറ് വന്നതും ആരാടാ മാതളനാരകം പറിച്ചത് എന്ന് ചോദിച്ചതും എനിക്കോർമ്മയുണ്ട്. പിന്നെ ബോധം വന്നത്, "താൻ പറഞ്ഞിട്ടാണോ ഇയാൾ മരത്തിൽ കേറിയത്" എന്ന ചോദ്യം നല്ല ഡോൾബി ഡിജിറ്റൽ തോറ്റുപോകുന്ന ശബ്ദത്തിൽ എന്റെ ചെവിക്കുള്ളിൽ എക്കോ അടിച്ചു കേൾക്കുമ്പോഴാണ്.
വായതുറക്കാതെ ക മ എന്ന് മിണ്ടാതെ ഞാൻ എന്റെ നിരാപരാധിത്വം തെളിയിച്ചു.
എട്ടു വയസ്സുള്ള ഞാനും ഏതാണ്ട് സമപ്രായക്കാരനായ വില്ലനും അല്ല നായകനും ...ഞങ്ങൾ അന്നത്തെ സാമാന്യം തരക്കേടില്ലാത്ത ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാംക്ലാസ്സിൽ പഠിക്കുന്ന കാലം...സ്കൂളിന്റെ തൊട്ടു പിന്നിലാണ് പ്രിൻസിപ്പാളിന്റെ വീട്...അവിടെ ഒരു മാതളനാരങ്ങയുടെ മരമുണ്ട്. ഞങ്ങളുടെ ക്ലാസ്സിന്റെ നേരെ പിന്നിലായിട്ടാണ്അതിന്റെ സ്ഥാനം. അതിലിങ്ങനെ മാതളനാരങ്ങ പഴുത്തു തുടുത്തു കിടക്കണത് പലതവണ കണ്ടു സഹിക്കാൻ ആവാതെ ഞാൻ, ഒരെണ്ണം എങ്കിലും എങ്ങനേലും തിണ്ണണം എന്ന് തീരുമാനിക്കുന്നു.പക്ഷെ തന്നെ ചെന്ന് പൊട്ടിച്ചു തിന്നാൻ എന്റെ സ്വതസിദ്ധമായ ധൈര്യം അനുവദിക്കുന്നുമില്ല....
ഒരു കൂട്ടുകാരിയോട് ആഗ്രഹം അറിയിച്ചപ്പോൾ ഉടൻ ഉപദേശവും കിട്ടി, "നീ അവനോട് പറ, അവൻ എന്തായാലും ചെയ്യും ". ടിയാൻ പഠിക്കാൻ ഉഴപ്പാണ് എന്നൊരൊറ്റ കുഴപ്പമേ അന്ന് ഉണ്ടായി രുന്നുള്ളു. മാതളനാരകം മാത്രം മനസ്സിലുള്ള ഞാൻ അവനോട് കാര്യം പറഞ്ഞു, സമ്മതിക്കേം ചെയ്തു . ഒരൊറ്റ കണ്ടിഷൻ, ആരെങ്കിലും വരുന്നുണ്ടോ എന്ന് സിഗ്നൽ കൊടുക്കണം. മാതളനാരകം കിട്ടാൻ പോകുവല്ലേ, എന്ത് ചെയ്യാനും ഞാൻ റെഡി ആയിരുന്നു.
അങ്ങനെ ഇന്റർവെൽ സമയമായി. പറഞ്ഞതുപോലെ സിഗ്നൽ കാണിക്കാൻ ഞാനും തോഴിയും റെഡി ; അവൻ പമ്മി പമ്മി മാതളനാരകത്തിൽ പിടിച്ചു കയറി. ഒരെണ്ണത്തിൽ തൊട്ടു, എന്നെ നോക്കി...ഞാൻ ആവേശത്തോടെ 'അതല്ല മറ്റേത്, നല്ലോണം പഴുത്തത് ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു. അവൻ അത് വലിച്ചു, കോമ്പൊന്നു ഉലഞ്ഞു . പെട്ടന്നാണ് പട്ടി കുരച്ചതും, പണി പാളിയെന്ന് മനസ്സിലായതും. മാതളനാരങ്ങയും മുറുക്കി പിടിച്ചവൻ വരുന്നത് കാണാൻ നിന്ന ഞാൻ എപ്പോഴാണെന്ന് അറിയില്ല , ക്ലാസ്സിൽ എത്തി. പിന്നത്തെയങ്കംവെട്ട് പറയണ്ടല്ലോ. പ്രിൻസിപ്പാളിന്റെ ഭാര്യ അടുക്കളജാലകത്തിലൂടെ ഇതൊക്കെ വീക്ഷിക്കുന്നു എന്ന് ആരെങ്കിലും അറിഞ്ഞത് തന്നെ മൂപ്പർ ചൂരലും കൊണ്ട് ക്ലാസ്സിൽ എത്തിയപ്പോഴാണ്.
ഞാനും കൂട്ടുകാരിയും "ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമനാരായണ" എന്ന ഭാവത്തിൽ ഇരുന്നു. സാറ് വന്നതും ആരാടാ മാതളനാരകം പറിച്ചത് എന്ന് ചോദിച്ചതും എനിക്കോർമ്മയുണ്ട്. പിന്നെ ബോധം വന്നത്, "താൻ പറഞ്ഞിട്ടാണോ ഇയാൾ മരത്തിൽ കേറിയത്" എന്ന ചോദ്യം നല്ല ഡോൾബി ഡിജിറ്റൽ തോറ്റുപോകുന്ന ശബ്ദത്തിൽ എന്റെ ചെവിക്കുള്ളിൽ എക്കോ അടിച്ചു കേൾക്കുമ്പോഴാണ്.
വായതുറക്കാതെ ക മ എന്ന് മിണ്ടാതെ ഞാൻ എന്റെ നിരാപരാധിത്വം തെളിയിച്ചു.
പാവം അവൻ, അങ്ങനെ സ്കൂൾ ലെ വലിയൊരു വില്ലനുമായി !!!!
പാവം....... അവനോട് ഇങ്ങനെ ചെയ്യണ്ടായിരുന്നു.
ReplyDelete