ഇഡിലിക്കുട്ടി

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ  നൂലപ്പം  പോലെ ഇരുന്ന എന്നെ ഇഡ്ഡലിക്കുട്ടി എന്ന് വിളിക്കാൻ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളു.

വല്യച്ചനും വല്യമ്മയും മുത്തശ്ശിയും ചേച്ചിയമ്മയും അമ്മയും ചേച്ചിയും ചേട്ടനും പിന്നെ വിരലിൽ എണ്ണാവുന്ന വാല്യക്കാരും അടങ്ങുന്ന ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ജനിച്ചു വീണ ഞാൻ. അടുക്കളയിൽ എന്ത് ഉണ്ടാക്കിയാലും ഈ പറഞ്ഞ വയറുകളെ ഒക്കെ പൂജിക്കണം .

പണ്ടൊക്കെ അതായത് ഞാനും ചേച്ചിയും ചേട്ടനും ജനിക്കുന്നതിനും മുൻപേ കാലത്തു പത്തു മണിക്ക് കഞ്ഞി കുടിക്കുന്ന പതിവ് മാത്രമേ അവിടെ ഉണ്ടാരിയുന്നുള്ളു. ഞങ്ങൾ കുട്ടികൾക്കുവേണ്ടി തിരുത്തപ്പെട്ട ഒരു ചിട്ടയായിരുന്നു അത്രേ  ഈ കാലത്തെയുള്ള പലഹാരം വെപ്പ്.
. കഞ്ഞി കുടിക്കാനും ചോറുണ്ണാനും ഒക്കെ പൊതുവെ മടിയായിരുന്നു ഞങ്ങൾക്ക് വേണ്ടി മാത്രം introduce ചെയ്തതാണ് "ബ്രേക്കപ്പാസ്റ്". (എത്ര പഠിപ്പിച്ചാലും മുത്തശ്ശിക്ക് അത് അങ്ങനെയേ പറയാൻ പറ്റൂ.)

കാലത്തു  കുളിച്ചു റെഡിആയിവന്നാൽ പൊടിയും കൂട്ടി ഇഡലി. (ചട്ടിണി ഉണ്ടെങ്കിൽ അന്ന് പുറത്തു നിന്ന് ആരേലും വന്നിട്ടുണ്ടാവും. ചിലപ്പോൾ ചുട്ട അരച്ച ചമ്മന്തി കാണും ...അതായത് നാളികേരം കേടായെങ്കിലും കളയാൻ കഴിയാത്തതുകൊണ്ട് ഉണ്ടാക്കുന്ന ചമ്മന്തി) ഇനി പൊടി വേണ്ടെങ്കിൽ പഞ്ചസാര. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരമാണല്ലോ ഇഡിലി..മാവ് കോരിയൊഴിച്ചു അടച്ചു വെച്ചിട്ടങ്ങു പോയാൽ മതിയല്ലോ. ഇടിലി മാവ് അരക്കാൻ വേണ്ട ആൾക്കാരമുണ്ട് ....

ഇത് തന്നെ ആവർത്തിക്കും ചോറുംപാത്രത്തിൽ. എന്നും ഇത് തന്നെ കാണുന്ന കുട്ടികൾ നമ്മളെ വിടുവോ !!! അവരൊക്കെ പുട്ടും ഇടിയപ്പവും, വെള്ളയപ്പവും, ദോശയും  ചെലപ്പോ ഒക്കെ ചോറും മാറിമാറികൊണ്ടുവരും. അവർ സംശയലേശമന്യേ എനിക്ക് പേരിട്ടു .....ഇഡിലിക്കുട്ടി ........ഇഡിലികോവിലകത്തെ ഇഡിലിക്കുട്ടി....


എന്റെ ജീവിതത്തിലെ ആദ്യത്തെ ഇരട്ടപ്പേര് !!!!





Comments

Popular posts from this blog

നാരങ്ങാ മിഠായി

റേസിസ്ററ് ആയ ഞാൻ